Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mumbai Terror Attack

മാർക്ക് കാർണിയുടെ ഇന്ത്യാ സന്ദർശനം: റാ​ണ​യു​ടെ കനേഡിയൻ പൗരത്വം റദ്ദാക്കുന്നു

ടൊ​റേ​ന്‍റോ: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സ് മു​ഖ്യ​പ്ര​തി ത​ഹാ​വൂ​ർ റാ​ണ​യു​ടെ പൗ​ര​ത്വം റ​ദ്ദാ​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി കാ​ന​ഡ. ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക് കാ​ർ​ണി​യു​ടെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​നു മു​ന്നോ​ടി​യാ​യാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ്ര​ധാ​ന സൂ​ത്ര​ധാ​ര​നാ​യ ഡേ​വി​ഡ് കോ​ൾ​മാ​ൻ ഹെ​ഡ്‌​ലി​യു​ടെ അ​ടു​ത്ത അ​നു​യാ​യി​യാ​ണ് പാ​ക് വം​ശ​ജ​നാ​യ റാ​ണ (64). പൗ​ര​ത്വം റ​ദ്ദാ​ക്കു​ന്ന​താ​യി ക​നേ​ഡി​യ​ൻ ഇ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ റാ​ണ​യെ അ​റി​യി​ച്ച​താ​യാ​ണ് റി​പ്പോ​ർട്ട്.

ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​ല്ല, മ​റി​ച്ച് പൗ​ര​ത്വ അ​പേ​ക്ഷ​യി​ൽ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ​തി​നാ​ലാ​ണ് പൗ​ര​ത്വം റ​ദ്ദാ​ക്കു​ന്ന​തെ​ന്ന് ഇ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം അ​റി​യി​ച്ചു.

2001ലാ​ണ് റാ​ണ ക​നേ​ഡി​യ​ൻ പൗ​ര​ത്വം നേ​ടു​ന്ന​ത്. നാ​ല് വ​ർ​ഷ​മാ​യി ഒ​ട്ടാ​വ​യി​ലും ടൊ​റ​ന്‍റോ​യി​ലും താ​മ​സി​ച്ചി​രു​ന്ന​താ​യും ആ​റു ദി​വ​സം മാ​ത്ര​മേ രാ​ജ്യ​ത്തി​ന് പു​റ​ത്തു​ണ്ടാ​യി​രു​ന്നു​ള്ളൂവെ​ന്നും 2000ൽ ​ന​ല്കി​യ പൗ​ര​ത്വ അ​പേ​ക്ഷ​യി​ൽ റാ​ണ അ​റി​യി​ച്ചി​രു​ന്നു. ഇ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ, അ​ദ്ദേ​ഹം അ​ക്കാ​ലം അ​മേ​രി​ക്ക​യി​ലെ ഷി​ക്കാ​ഗോ​യി​ലാ​യി​രു​ന്നെ​ന്ന് ക​ണ്ടെ​ത്തി.

ഗു​രു​ത​ര​വും മ​നഃ​പൂ​ർ​വു​മാ​യ വ​ഞ്ച​ന ആ​രോ​പി​ച്ചാ​ണ് റാ​ണ​യു​ടെ പൗ​ര​ത്വം റ​ദ്ദാ​ക്കാ​ൻ ക​നേ​ഡി​യ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി ആ​രം​ഭി​ച്ച​ത്.

പൗ​ര​ത്വം റ​ദ്ദാ​ക്കു​ന്ന ന​ട​പ​ടി​യെ വ​ള​രെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്നും പൗ​ര​ത്വ നി​യ​മ​ങ്ങ​ളു​ടെ അ​ന്ത​സ് നി​ല​നി​ർ​ത്താ​ൻ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും ക​നേ​ഡി​യ​ൻ ഇ​മി​ഗ്രേ​ഷ​ൻ വ​കു​പ്പ് വ​ക്താ​വ് അ​റി​യി​ച്ചു. 2025 ഏ​പ്രി​ലി​ൽ അ​മേ​രി​ക്ക​യി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് നാ​ടു​ക​ട​ത്ത​പ്പെ​ട്ട റാ​ണ ഇ​പ്പോ​ൾ എ​ൻ​ഐ​എ​യു​ടെ ക​സ്റ്റ​ഡി​യി​ലാ​ണ്.

Latest News

Corehub Up